കണ്ണൂരിൽ ജാഗ്രതാ യാത്ര ജൂൺ 26 ന്

കണ്ണൂരിൽ ജാഗ്രതാ യാത്ര ജൂൺ 26 ന്

കണ്ണൂർ: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പും, ദി ബൈബിൾ വേർഡ്സ് ഡോട്ട് കോമും സംയുക്തമായി ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിൽ ലഹരി വിമോചന ജാഗ്രത യാത്ര നടത്തും.

കണ്ണൂർ ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ബൈബിൾ വീക്ഷണത്തിലുള്ള ബോധവൽക്കരണ സന്ദേശം നല്കും. രാവിലെ 10 ന് കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം 5 ന്  ഇരിട്ടിയിൽ സമാപിക്കും. ഇരിട്ടി താലൂക്കിലുള്ള ദൈവദാസന്മാർ യാത്രയിൽ അണിചേരും.

Advertisement