പാസ്റ്റർ അലക്സ് പൊൻവേലിൻ്റെ മാതാവ് മറിയാമ്മ ജോൺ (കുഞ്ഞുമോൾ -77) മൈസൂരുവിൽ നിര്യാതയായി

പാസ്റ്റർ അലക്സ് പൊൻവേലിൻ്റെ മാതാവ് മറിയാമ്മ ജോൺ (കുഞ്ഞുമോൾ -77) മൈസൂരുവിൽ നിര്യാതയായി

ബെംഗളൂരു : ഐപിസി ഹെബ്രോൺ കൊപ്പ മുണ്ടുഗോഡ് സഭാ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുകാരനുമായ പാസ്റ്റർ അലക്സ് പി.ജോണിൻ്റെ മാതാവ് മറിയാമ്മ ജോൺ (കുഞ്ഞുമോൾ - 77) മൈസൂരുവിൽ മകൻ്റെ വസതിയിൽ നിര്യാതയായി. എടത്വാ കണിയാംപറമ്പിൽ കുടുംബാംഗമാണ്.

സംസ്കാരം ജൂലൈ 28 തിങ്കൾ രാവിലെ 8.30 ന് പുല്ലാട് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കുറുങ്ങുഴ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

ഭർത്താവ് : പുല്ലാട് പൊൻവേലിൽ പരേതനായ പി.എം. ജോൺ (സിവിൽ എഞ്ചിനീയർ).

 മക്കൾ: മാത്യു പി ജോൺ (ജിജി)ചർച്ച് ഓഫ് ഗോഡ് മൈസൂരു സഭാ ട്രഷറർ, പാസ്റ്റർ അലക്സ് പി.ജോൺ (ഹെബ്രോൻ ഐപിസി കൊപ്പ, മുണ്ടുഗോഡ്), ജൂനു മേരി ജോൺ (കൊട്ടാരക്കര)

മരുമക്കൾ: ഷേർലി മാത്യു,ലീന അലക്സ്, പാസ്റ്റർ ഫിന്നി ജേക്കബ് (ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്, ഓടനാവട്ടം സെക്ഷൻ)