പനച്ചയിൽ വർഗീസ് വർഗീസ് (ജോർജ്കുട്ടി - 87) നിര്യാതനായി

പനച്ചയിൽ വർഗീസ് വർഗീസ് (ജോർജ്കുട്ടി - 87) നിര്യാതനായി

തിരുവല്ല: മേപ്രാൽ ഐപിസി സഭാംഗം പനച്ചയിൽ വർഗീസ് വർഗീസ് (ജോർജ്കുട്ടി - 87) നിര്യാതനായി.

ഐപിസി ജനറൽ കൗൺസിൽ മുൻ അംഗവുമായിരുന്നു.സംസ്കാരം വെള്ളിയാഴ്ച്ച (8/8/2025) രാവിലെ 9 ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഐ.പി.സി സൺഡേസ്കൂൾ & സഭ തിരുവല്ല സെൻ്റർ കമ്മറ്റി അംഗം, മേപ്രാൽ സഭയുടെ സെക്രട്ടറി, ട്രഷറർ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മേപ്രാൽ സഭയുടെ പ്രാരംഭ പ്രവർത്തകൻ പനച്ചയിൽ കീവർച്ചൻ്റെ മകനും തിരുവല്ല സെൻ്ററിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി. ഐസക്കിൻ്റെ സഹോദരനുമാണ്. പി.വി.ജോസഫ്, പരേതനായ പാസ്റ്റർ പി.വി.സാമുവൽ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. രണ്ടു വർഷം മുൻപ് നടന്ന മേപ്രാൽ സഭയുടെ 90 വർഷം പിന്നിട്ട നവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് വർഗീസ് വർഗീസാണ്.

ഭാര്യ: കൈതക്കാട്ട് കുഞ്ഞുമോൾ. മക്കൾ: ശാന്തമ്മ, ലിസി (മൈസൂർ), കുഞ്ഞ്, ജെസി, പരേതയായ ഗ്രേസിക്കുട്ടി. മരുമക്കൾ: പാസ്റ്റർ ഫിലിപ്പ് കുഞ്ഞുമോൻ (മൂവാറ്റുപുഴ), തമ്പി (ചെങ്ങന്നൂർ), ഡോ. സുനിൽ (മൈസൂർ), ആനി (കിടങ്ങന്നൂർ),പരേതനായ സാബു (കോഴഞ്ചേരി).

കടമ്മനിട്ട : ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭാംഗവും നിലയ്ക്കൽ തിരുവാതിലിൽ കുടുംബാംഗമായ ചെറിയകാവിൽ ശമുവേൽ ജോൺ, (രാജു ചെറിയ കാവിൽ - 63) കത്തൃ സന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴം (7/08/25) രാവിലെ 8ന് ഭവനത്തിലേയും  തുടർന്ന് 9ന് കടമ്മനിട്ട കല്ലേലി ഐപിസി എബനേസർ ഹാളിലേയും ശുശ്രുഷകർക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ: സാലി, നൈനാം മൂട്ടിൽ തണ്ണിതോട്. മക്കൾ ബിജു (സൗദി), ബിനോയി (ദുബായ്) മരുമകൾ ബ്ലസ്സി ബിജു (പുതുക്കാലയിൽ നാരങ്ങാനം).

Advertisement