കണ്ണൂർ കണിച്ചാർ  കട്ടപ്പുറത്ത് ബിനോയി ചാക്കോ (56) നിര്യാതനായി

കണ്ണൂർ കണിച്ചാർ  കട്ടപ്പുറത്ത് ബിനോയി ചാക്കോ (56) നിര്യാതനായി

കണ്ണൂർ: കണിച്ചാർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം കട്ടപ്പുറത്ത് ബിനോയി (56) നിര്യാതനായി. ചില നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം ചാണപ്പാറയിലുള്ള വീട്ടിൽ 2ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് എത്തിക്കുന്നതും സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 3ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് 4  മണിക്ക് കണിച്ചാർ എ.ജി. സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ബിന്ദു ബിനോയി (ഇസ്രായേൽ)
മക്കൾ: ബെന്നി ബിനോയി(കാനഡ), ബ്യൂല ബിനോയി.

മാതാപിതാക്കൾ: ചാക്കോ കട്ടപ്പുറം, അമ്മിണി ചാക്കോ.

സഹോദരങ്ങൾ: ബാബു ചാക്കോ, ബേബി ചാക്കോ, പരേതനായ ബെന്നി ചാക്കോ.
 
അസംബ്ലിസ് ഓഫ് ഗോഡ് കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.കെ. ജെയിംസ് പരേതന്റെ മാതൃസഹോദരനാണ്.

വാർത്ത: കെ.ജെ.ജോബ് വയനാട്