റ്റിപിഎം പുനലൂർ സെന്റർ മദർ പി. ജെ മറിയാമ്മ (സരളമ്മ 85) കർതൃസന്നിധിയിൽ
പുനലൂർ : ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ മദർ പി.ജെ മറിയാമ്മ (സരളമ്മ 85) കർതൃസന്നിധിയിൽ.
സംസ്കാരം ഡിസം. 5 വെള്ളി രാവിലെ 10 ന് പുനലൂർ സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ ആറര പതിറ്റാണ്ടോളം (65 വർഷം) കോട്ടയം, തിരുവല്ല , പത്തനംതിട്ട സെൻ്ററുകളുടെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.
റ്റിപിഎം റാന്നി സെന്റർ പാസ്റ്റർ പി.ജെ ബാബു സഹോദരനും , റ്റി.പി.എം കട്ടപ്പന സെന്റർ കാഞ്ചിയാർ സഭാ ശുശ്രൂഷക സിസ്റ്റർ ആൻസി സഹോദരി പുത്രിയുമാണ്. ആലപ്പുഴ പന്ത്രണ്ടിൽ ചിറ കുടുംബാംഗമാണ്.

