കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാം (102) ന്യൂയോർക്കിൽ നിര്യാതനായി

കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാം (102) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി ഏഴോലിൽ കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാം (102) ന്യുയോർക്കിൽ നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ ഏബ്രഹാം റാന്നി കാച്ചാണത്ത് കുടുംബാംഗമാണ്. നാല് പതിറ്റാണ്ടിലധികമായി മക്കളോടൊപ്പം അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു.

 ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ലെവിറ്റൗണിലുള്ള ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ വെച്ച് (100 Periwinkle Rd, Levittown, NY 11756) പൊതു ദർശനം ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ച രാവിലെ 9 ന് സഭാഹാളിൽ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിംഗ്ടൺ നാസോ ക്നോൾസ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, ഏബ്രഹാം കെ. ഏബ്രഹാം, ലീലാമ്മ തോമസ്, ജെസി സാമുവേൽ (എല്ലാവരും യുഎസ്).

മരുമക്കൾ: ഓതറ പൊന്നോലിൽ ഡെയ്സി ജോൺസൺ, കണ്ടംപേരൂർ കുടുമല പരേതനായ നൈനാൻ തോമസ്, കാനം തയ്യാലയ്ക്കൽ അമ്മിണി ഏബ്രഹാം, കുമ്പനാട് തിക്കോയിപ്പുറത്ത് സാം തോമസ്, പന്തളം കോടിയാട്ട് നൈനാൻ സാമുവേൽ. (എല്ലാവരും യു.എസ്)

വാർത്ത: നിബു വെള്ളവന്താനം