മെർവിൻ (45) നിര്യാതയായി

മെർവിൻ (45) നിര്യാതയായി

തൃശൂർ: ബാംഗ്ലൂർ എ.ജി ഏബനേസർ സഭാംഗമായ ബാംഗ്ലൂർ കോത്തന്നൂർ പെനിയേൽ വീട്ടിൽ ഫെയറിൻ്റെ ഭാര്യ മെർവിൻ (45) നിര്യാതയായി.

തൃശൂർ എ.ജി സഭാംഗമായ സിസ്റ്റർ മേരി ഫ്രാൻസിസിൻ്റെ ഇളയ മകളാണ് മെർവിൻ.

മൃതദേഹം നവംബർ 25 ന് ചൊവ്വാഴ്ച രാവിലെ 7.30 ന് തൃശൂർതോപ്പ് സ്റ്റേഡിയത്തിന് സമീപം ടൗൺ എ.ജി ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 8 ന് ഭർതൃഗൃഹമായ സുൽത്താൻബത്തേരിയിലേക്ക് കൊണ്ടുപോകും.

ബുധനാഴ്ച (നവംബർ 26) രാവിലെ 9 ന് മീനങ്ങാടി ഐ സി പി എഫ് ക്യാമ്പ് സെൻ്ററിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സുൽത്താൻബത്തേരി മണിച്ചിറ പെനിയേൽ ഐപിസി സഭ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. ദീർഘകാലം സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിൽ നേഴ്സായും ബാംഗ്ലൂരിലെ ഡൽഹി പബ്ലിക് സ്കൂൾ നേഴ്സ് ആയും ജോലി ചെയ്തിട്ടുണ്ട്.

തൃശൂരിൽ ഗുഡ്ന്യൂസ് ബാലലോകം സജീവ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ബാലലോകം തൃശൂർ ജില്ലാ മുൻ പ്രസിഡൻ്റ് മേഫിയാ ഫ്രാൻസിസിൻ്റെ സഹോദരിയും കൂടിയാണ് മെർവിൻ . ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിലും വയനാട്ടിലും ദീർഘകാലം സുവിശേഷവേല ചെയ്ത് ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന പാസ്റ്റർ പി.ഡി ജോണിന്റെ മരുമകൾ ആണ്. 

മക്കൾ : സേറ, സ്റ്റീവ്

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

Advt.