സുവിശേഷകൻ ഒറ്റപ്ലാമൂട്ടിൽ ഡോ. ഒ. എം. സാമുവൽ ( 94) കർത്തൃ സന്നിധിയിൽ
മാവേലിക്കര: ബ്രദറൻസഭാ സുവിശേഷകൻ ഒറ്റപ്ലാമൂട്ടിൽ ഡോ.ഒ. എം. സാമുവൽ (94)
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കുറച്ചു കാലമായി രോഗബാധിതനായിരുന്നു. സംസ്കാരo പിന്നീട്.
ഭാര്യ: പുല്ലാട് തൈക്കൂറ്റത്തിൽ
പരേതയായ കുഞ്ഞമ്മ സാമുവൽ.
ബ്രദറൻ സഭാ അംഗങ്ങൾക്കിടയിൽ ഏറെ ആദരിക്കപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഡോ. ഒ. എം. സാമുവൽ. പത്തനംതിട്ടയിലെ ബ്രദറൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BBI) പ്രിൻസിപ്പൽ ആയും, സ്റ്റീവാർഡ്സ് ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുമ്പനാട് ബഥനി ബൈബിൾ സ്കൂളിലെ മുതിർന്ന അധ്യാപകനായിരുന്ന അദ്ദേഹം ബ്രദറൻ സൺഡേ സ്കൂൾ കമ്മിറ്റിയുടെയും, സോദരി ഭവൻ ട്രസ്റ്റിന്റെയും പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ബിലീവേഴ്സ് റിലീഫ് ട്രസ്റ്റിലും പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
സമർത്ഥനായ എഴുത്തുകാരനും, നിരവധി പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു.
ആത്മപ്രകാശിനി, പ്രവചന പ്രദീപിക, സുവിശേഷധ്വനി എന്നീ മാസികകളുടെ ചീഫ് എഡിറ്റർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്ത : കെ.ജെ . ജോബ് കൽപ്പറ്റ




