പാസ്റ്റർ കെ.ഇ.സാമുവൽ കർത്തൃസന്നിധിയിൽ  

പാസ്റ്റർ കെ.ഇ.സാമുവൽ കർത്തൃസന്നിധിയിൽ  

ചെങ്ങന്നൂർ: തിരുവല്ല സെൻ്ററിലെ ഐപിസി അങ്ങാടിക്കൽ ഗിൽഗാൽ സഭ സീനിയർ പാസ്റ്റർ പുത്തൻതെരുവ് കുഴിയിൽ സാം വില്ലയിൽ പാസ്റ്റർ ഇട്ടി ചെറിയാൻ സാമുവൽ (കെ.ഇ.സാമുവൽ - 84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

നിരണം തോട്ടടി ശാലേം ഐ.പി.സി സഭയുടെ സ്ഥാപക പാസ്റ്ററാണ്. ഭാര്യ: കല്ലിശേരി മുണ്ടകത്തിൽ സൂസമ്മ സാമുവൽ. മക്കൾ: ജേക്കബ് സാമുവൽ, ജിമ്മി സാമുവൽ, ജോസഫ് സാമുവൽ. മരുമക്കൾ: ആനന്ദപ്പള്ളി രാജൻ ബംഗ്ലാവിൽ നാൻസി സാമുവൽ, പൂവത്തൂർ പരത്തൻപാറയിൽ പാസ്റ്റർ ജോർജ് വർഗീസ്, എറണാകുളം പുത്തൻവീട്ടിൽ അനു വക്കച്ചൻ.

Advertisement