പാസ്റ്റർ ഗബ്രിയേൽ. ജെ. പാറയിൽ കർത്തൃസന്നിധിയിൽ
ജമുയി (ബീഹാർ) : കഴിഞ്ഞ 30 വർഷത്തിൽ അധികമായി ബീഹാറിലെ ജമുയി ജില്ലയിൽ മിഷനറിയായിരുന്ന പാസ്റ്റർ ഗബ്രിയേൽ. ജെ. പാറയിൽ (72) കർത്തൃസന്നിധിയിൽ. സംസ്ക്കാരം നാളെ ജൂൺ 27നു രാവിലെ 10നു ജമുയി മാറാനാഥാ ചർച്ചിന്റെ നേതൃത്വത്തിൽ ലക്കിസരായി സെമിത്തേരിയിൽ.
1996-ൽ കുടുംബമായി ജമുയി ജില്ലയിൽ സുവിശേഷ പ്രവർത്തനത്തിന് എത്തിയ ഇദ്ദേഹത്തിന് അഹോരാത്രം സുവിശേഷത്തിനുവേണ്ടി അധ്വാനിക്കുകയും അനേകരെ ക്രിസ്തുവിലേയ്ക്ക് നയിക്കാനും സാധിച്ചു.
ഭാര്യ :ഇന്ദു. മകൾ: പ്രിയ
വാർത്ത : ജെയിംസ് പാലക്കുഴി
Advertisement
























































