പാസ്റ്റർ വൈ. ബെന്നി (85) കർതൃ സന്നിധിയിൽ

പാസ്റ്റർ വൈ. ബെന്നി (85) കർതൃ സന്നിധിയിൽ

കടമ്പനാട് നോർത്ത്: അസംബ്ലീസ് ഓഫ് ഗോഡ് സഭാ സീനിയർ ശുശ്രൂഷകൻ മോറിയയിൽ പാസ്റ്റർ വൈ. ബെന്നി (85) നിര്യാതനായി. കോമല്ലൂർ, ഓലകെട്ടിഅമ്പലം,  കൊഴുവല്ലൂർ, ഉറുകുന്ന് , അഞ്ചൽ , വെണ്മണി, കുര മ്പാല , തുവയൂർ , വളഞ്ഞവട്ടം , ചണ്ണപ്പേട്ട, കൊല്ലകടവ്, ചെങ്കിലാത്ത് , മഞ്ചള്ളൂർ , എന്നീ ഏ .ജി സഭകളിൽ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . മാവേലിക്കര തട്ടാരമ്പലം  വാലുപറമ്പിൽ പരേതരായ യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മകനാണ്.

സംസ്കാരം ജൂൺ 16ന് രാവിലെ 8.30ന് ഭവനത്തിലെയൂം  9.30 ന് അസംബ്ലീസ് ഓഫ് ഗോഡ് തൂവയൂർ  സഭാങ്കണത്തിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

കായംകുളം മലമേൽ വീട്ടിൽ പരേതരായ  കെ.ജോർജിൻ്റെയും ഏലിയാമ്മയുടെയും മകൾ പൊന്നമ്മ ബെന്നിയാണ് ഭാര്യ.
മക്കൾ: മിനി ബാബു, ബിനു ബെന്നി (മസ്കറ്റ്), ഷൈനി ജോൺസൺ(ബാംഗ്ളൂർ), പാസ്റ്റർ ബിജു ബെന്നി (ചർച്ച് ഓഫ് ഗോഡ് കുറത്തിക്കാട് ).

മരുമക്കൾ: ബാബു തോമസ് (സൗദി), സിസി ബിനു (മസ്കറ്റ്), പ്രൊഫ. ഡോ. ജോൺസൺ തോമസുകുട്ടി(UTC , ബാംഗ്ളൂർ ), ഏഞ്ചൽ ബിജു.

Advertisement