റ്റിപിഎം എറണാകുളം അസി.സെൻറർ പാസ്റ്റർ സാജൻ ലാസറസ് (59) കർതൃസന്നിധിയിൽ
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ സഭയുടെ അസി. സെൻ്റർ പാസ്റ്റർ സാജൻ ജി. ലാസറസ് (59) കർതൃസന്നിധിയിൽ.
സംസ്കാരം നവംബർ 5 ബുധൻ രാവിലെ 9 ന് വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികം ( 35 വർഷം) അഡയാർ, തിരുവല്ല , റാന്നി, തൃശൂർ, കൊട്ടാരക്കര, കോഴിക്കോട് , എറണാകുളം എന്നീ സെൻ്ററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
പാറശ്ശാല പളുകൽ പരേതനായ റവ. ജ്ഞാനമണിയുടെ മകനാണ്.

