ഏലിയാമ്മ തോമസ് (87) ഡാളസിൽ നിര്യാതയായി

ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) മാർച്ച് 23 ന് ഡാളസിൽ നിര്യാതയായി. സംസ്കാരം മാർച്ച് 31 തിങ്കളാഴ്ച രാവിലെ 10 ന് സണ്ണി വെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale ,Texas) ശുശ്രൂഷകൾക്ക് ശേഷം നടക്കും.
തിരുവല്ലയിലെ യാക്കോബായ വിശ്വാസികളുമായിരുന്ന പരേതരായ സി.എം ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ ഏഴുമക്കളിൽ മൂന്നാമതായി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം ജയ്പൂരിൽ നഴ്സിംഗ് പഠനവും തുടർന്ന് 11 വർഷത്തോളം ജയ്പൂരിൽ നഴ്സിംഗ് മേഖലയിൽ ജോലിയും ചെയ്തു. . 1972-ൽ ന്യൂയോർക്കിൽ എത്തുകയും 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ ആതുര സേവനരംഗത്ത് ജോലി ചെയതു. ന്യൂയോർക്കിൽ വെച്ച് പെന്തക്കോസ്ത് അനുഭവത്തിലേക്ക് ആകൃഷ്ടയായി വിശ്വാസ സ്നാനം സ്വീകരിച്ച് റിച്ച് മൗണ്ട് ഹില്ലിലുള്ള ന്യൂയോർക്ക് ഗോസ്പൽ അസംബ്ലി സഭയുടെ അംഗങ്ങളായി.
1995-ൽ അർബുദ രോഗബാധിതയായി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും തുടർ ചികിത്സകൾ തേടാതെ ദൈവീക രോഗശാന്തിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു. 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണിയിൽ ആരാധിച്ചു പോരുന്നു.
തിരുവല്ല സ്വദേശി പി.എം തോമസ് ആണ് ഭർത്താവ്.
മക്കൾ: ജെസ്സി തോമസ്, ബിന്ദു തോമസ്.