ഒത്തുചേരാൻ ഒരിടം ഒരുക്കി ഐപിസി വൈക്കം സെൻ്റർ

ഒത്തുചേരാൻ ഒരിടം ഒരുക്കി ഐപിസി വൈക്കം സെൻ്റർ

കോട്ടയം: ഐപിസി വൈക്കം സെൻ്ററിൻ്റെ 2027 ലെ സപ്തതി കൺവൻഷൻ പ്രോജക്ടായ ഒത്തുചേരാൻ ഒരിടം എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 8 ഞായർ വൈകിട്ട് 3  ന് കാണക്കാരി ഏബനേസർ ഹാളിൽ നടക്കും

സെൻ്റർ മിനിസ്റ്റർ പാസ്റ്റർ രാജു ആനിക്കാട് ആമുഖ പ്രഭാഷണം നടത്തും.

ഐപിസി കേരളാ സ്റ്റേറ്റ് വൈസ്പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ജയിംസ് ജോർജ് ബ്രോഷർ പ്രകാശനം ചെയ്യും

കൺവൻഷൻ മൈതാനം, മിനി ഓഡിറ്റോറിയം, ഓഫീസ് സമുച്ചയം, പെന്തക്കോസ്തു സാംസ്കാരിക പഠനകേന്ദ്രം, ലൈബ്രറി, സ്വയംതൊഴിൽ പരീശീലന കേന്ദ്രം, സ്നാന കുളം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്