പാസ്റ്റർ എം. എം പീറ്റർ കർത്തൃസന്നിധിയിൽ
കോട്ടയം: ഐപിസിയിലെ സീനിയർ ശുശൂഷകൻ കടുത്തുരുത്തി ആയാംകുടി ചേലപ്രായിൽ പാസ്റ്റർ എം.എം പീറ്റർ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവം.26 വ്യാഴാഴ്ച രാവിലെ 9 ന് കടുത്തുരുത്തി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം മധുരവേരി ഐപിസി സെമിത്തേരിയിൽ.
അഞ്ച് പതിറ്റാണ്ട് കാലത്തെ കർത്തൃശുശ്രൂഷയിൽ ഐപിസി വൈക്കം സെന്ററിലെ വിവിധ സഭകളിൽ മാറിമാറി ശുശ്രൂഷിച്ചിട്ടുണ്ട്. ഐപിസി വൈക്കം സെന്ററിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പാസ്റ്റർ എം.എം.പീറ്റർ, സെന്റർ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ദീർഘവർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്."
ഭാര്യ: പരേതയായ തങ്കമ്മ പീറ്റർ. മക്കൾ: പാസ്റ്റർ സി.പി രാജു അലഹബാദ് (ഏ.ജി ഡിസ്ട്രിക് സൂപ്രണ്ട്, യു.പി), പാസ്റ്റർ സണ്ണി സി. പി (മിഷനറി ബീഹാർ), സൂസമ്മ സാം, സെലീനാമ്മ മാത്യു (രാജസ്ഥാൻ), സോഫിയ മനോജ് (ബീഹാർ). മരുമക്കൾ: പാസ്റ്റർ കെ.ജെ സാം (ഐപിസി തലയാഴം), പാസ്റ്റർ മാത്യു പോൾ (രാജസ്ഥാൻ), പാസ്റ്റർ സി.റ്റി മനോജ് (ബീഹാർ).



