അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ
കായംകുളം: ഐപിസിയിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം ഭാഗത്തെ ആദ്യത്തെ ഐപിസി വിശ്വാസിയായിരുന്നു. ഐപിസി കായംകുളം എബനേസർ സഭാംഗമാണ്. ഗുഡ്ന്യൂസിൻ്റെ പ്രഥമലക്കം മുതലുള്ള വായനക്കാരിയായിരുന്നു. അവസാന നാളുകളിൽ കിടപ്പിലാകുന്നതിനു തൊട്ടുമുമ്പുവരെ ഗുഡ്ന്യൂസ് മുടങ്ങാതെ വായിക്കുമായിരുന്നു.
സംസ്കാരം നവം.20ന് രാവിലെ 10ന് സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
വാർത്ത: ജോസ് ജോൺ കായംകുളം
Advertisement































