ജെസ്സി സണ്ണിയുടെ സംസ്കാരം മാർച്ച് 2 തിങ്കളാഴ്ച

ജെസ്സി സണ്ണിയുടെ സംസ്കാരം  മാർച്ച് 2 തിങ്കളാഴ്ച

ഇടയ്ക്കാട് : കഴിഞ്ഞ ദിവസം പത്തനാപുരത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട ഇടയ്ക്കാട് ശാലേം എ ജി സഭാംഗം ആലുംമൂട്ടിൽ പാപ്പച്ചൻ - പൊന്നമ്മ ദമ്പതികളുടെ മകളും റാന്നി ചേറുകുളഞ്ഞി മേപ്പുറത്ത് വീട്ടിൽ പരേതനായ സണ്ണി എബ്രഹാമിൻ്റെ ഭാര്യയുമായ ജെസ്സി സണ്ണി (55) യുടെ സംസ്കാരം മാർച്ച് 2 തിങ്കളാഴ്ച നടക്കും.

രാവിലെ 8 ന് ഇടയ്ക്കാട് ജംഗ്ഷനു സമീപമുള്ള ആലുംമൂട്ടിൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് ഇടയ്ക്കാട് ശാലേം എ ജി ചർച്ചിൻ്റെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും..

മക്കൾ: സ്റ്റെഫി, സിജോ. മരുമക്കൾ: ജെറിൻ, ഫേബ.

ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ.

ജെയിംസ് പാപ്പച്ചൻ ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു.അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അടൂർ സെക്ഷനും ഇടയ്ക്കാട് ശാലേം എ ജി സഭയും ചേർന്ന് ആരംഭിച്ച തണൽ ഭവന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ജയിംസ് പാപ്പച്ചനാണ്.

യോഹന്നാൻ പാപ്പച്ചൻ (കുഞ്ഞുമോൻ) ബഹ്റിൻ എ ജി സഭാ സെക്രട്ടറിയാണ്. 

ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ജേക്കബ് വർഗീസ് (പാസ്റ്റർ ജോണിക്കുട്ടി), രാജു എബ്രഹാം അമ്പലക്കര, റാന്നി ഫെയ്ത് അസംബ്ലീസ് ഓഫ് ഗോഡ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു .കെ എന്നിവർ പരേതയുടെ സഹോദരി ഭർത്താക്കന്മാരാണ്. വിവരങ്ങൾക്ക്: 99462 06781

Advertisement