2028-ൽ പിസിഎൻഎകെ ദേശീയ കോൺഫറൻസിന് ഒക്‌ലഹോമ വേദിയാകും; പാസ്റ്റർ തേജസ് തോമസ് കൺവീനർ, ബിനോയ് ഫിലിപ്പ് കരുമാങ്കൽ സെക്രട്ടറി

2028-ൽ പിസിഎൻഎകെ ദേശീയ കോൺഫറൻസിന് ഒക്‌ലഹോമ വേദിയാകും; പാസ്റ്റർ തേജസ് തോമസ് കൺവീനർ, ബിനോയ് ഫിലിപ്പ് കരുമാങ്കൽ സെക്രട്ടറി
പാസ്റ്റർ തേജസ് തോമസ് , ബിനോയ് ഫിലിപ്പ് കരുമാങ്കൽ, നിബു വെള്ളവന്താനം , ഡോ. ഗ്രേസ് ഗീവർഗീസ്, ഡെവിൻ ഡാനിയേൽ, , പാസ്റ്റർ മാത്യു സാമുവൽ , ഫിന്നി രാജു ഹ്യൂസ്റ്റൺ

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ മീഡിയ കോർഡിനേറ്റർ)

ചിക്കാഗോ:  വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളുടെ മഹാസംഗമ വേദിയായ പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ 41-ാമത് ദേശീയ കോൺഫറൻസ് 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒക്‌ലഹോമയിൽ നടക്കും. “Rooted in Faith – United in Spirit” (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ദേശീയ സംഘാടക സമിതിയുടെ പ്രാഥമിക ഭാരവാഹികളെ ഇതിനോടകം തെരഞ്ഞെടുത്തു കഴിഞ്ഞു. പാസ്റ്റർ തേജസ് തോമസ് നാഷണൽ കൺവീനറായും, ബിനോയ് ഫിലിപ്പ് കരുമാങ്കൽ നാഷണൽ സെക്രട്ടറിയായും ചുമതലയേൽക്കും. നിബു വെള്ളവന്താനമാണ് നാഷണൽ ട്രഷറർ. മറ്റ് പ്രധാന ഭാരവാഹികളായി ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോ. ഗ്രേസ് ഗീവർഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമുവൽ (നാഷണൽ പ്രയർ കോർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. വിപുലമായ നാഷണൽ കമ്മിറ്റിയും ഒക്‌ലഹോമ ലോക്കൽ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ മഹാസമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പൊതുസമ്മേളനങ്ങൾ, ആരാധന, സംഗീതശുശ്രൂഷകൾ, കുടുംബസംഗമം, വനിതാ സമ്മേളനം, യുവജനങ്ങളുടെയും കുട്ടികളുടെയും പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ ഈ ദേശീയ കോൺഫറൻസ്, പങ്കെടുന്നവർക്കേവർക്കും ആത്മീയ അനുഗ്രഹത്തിന്റെയും ക്രിസ്തീയ കൂട്ടായ്മയുടെയും ധന്യമായ അനുഭവമായിരിക്കുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement