സുവർണ്ണ ജൂബിലി നിറവിൽ   ഫിലഡൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് 

സുവർണ്ണ ജൂബിലി നിറവിൽ   ഫിലഡൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് 

ഫിലദൽഫിയ: ഏബനേസർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലിയും വാർഷിക കൺവെൻഷനും  ഓഗ. 29ന് ആരംഭിക്കും. 30 ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന സുവർണ്ണ ജൂബിലി സ്തോത്ര ശുശ്രൂഷയിൽ ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ റവ. ടിം ഹിൽ, സ്റ്റേറ്റ് ഓവർസിയർ ഷിയാ ഹ്യൂസ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. സഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ രഞ്ജൻ ഫിലിപ് ചെറിയാൻ അധ്യക്ഷനായിരിക്കും.

സുവർണ്ണ ജൂബിലി സുവനീർ പ്രകാശനം ചെയ്യും. റവ. ടിം ഹിൽ, പാസ്റ്റർ വീയപുരം ജോർജുകുട്ടി എന്നിവർ രാത്രി യോഗങ്ങളിൽ വചനം ശുശ്രൂഷിക്കും. ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.1975 ൽ പാസ്റ്റർ വർഗീസ് കെ. മത്തായി ആരംഭിച്ച സഭയിൽ പാസ്റ്റർ ബേബി ഡാനിയേൽ 39 വർഷം ശുശ്രൂഷകൻ ആയിരുന്നു. വിലാസം: 2605 Welsh Rd, Philadephia, PA 19114.