പവർ വിഷൻ ടി.വി.യുടെ താലൂക്ക് പ്രാർത്ഥനകൾ: സെപ്റ്റം. 15ന്  വയനാട്ടിൽ

പവർ വിഷൻ ടി.വി.യുടെ താലൂക്ക് പ്രാർത്ഥനകൾ: സെപ്റ്റം. 15ന്  വയനാട്ടിൽ

വൈത്തിരി: താലൂക്കിനു വേണ്ടിയുള്ള പ്രാർത്ഥന 15ന് വൈകിട്ട് 5.30 മുതൽ കൽപ്പറ്റ തുർക്കി റോഡിലെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പവർ വിഷൻ ടീം അംഗങ്ങളായ ചാക്കോ സാം, വിജയകുമാർ, റോബി കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകും. ഷൈജു ദേവദാസ് ഗാനങ്ങൾ ആലപിക്കും. താലൂക്കിലെ പാസ്റ്റർമാരായ കെ. ജെ. ജോബ്, എം.സി. രമേശ് സജേഷ് സണ്ണി, ബിജു പോൾ തുടങ്ങിയവർ നേതൃത്വം നൽകും. 15ന് രാവിലെ 10ന് മാനന്തവാടി ചെറ്റപ്പാലം എ ജി ചർച്ച് ഹാളിലും ഉച്ചയ്ക്ക് 2 ന് സുൽത്താൻബത്തേരി എ. ജി. ചർച്ച് ഹാളിലും അതത് താലൂക്കിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നടക്കുന്നുണ്ട്.