നിരവധി പ്രവർത്തന പദ്ധതികളുമായി എറണാകുളം മേഖലാ പിവൈപിഎ

നിരവധി പ്രവർത്തന പദ്ധതികളുമായി എറണാകുളം മേഖലാ പിവൈപിഎ

എറണാകുളം: നിരവധി പ്രവർത്തന പദ്ധതികളുമായി എറണാകുളം മേഖലാ പി വൈ പി എ പ്രവർത്തനമാരംഭിച്ചു. അനേകർക്ക് വെളിച്ചം പകരുന്നതാകണം യുവജനങ്ങളുടെ പ്രവർത്തനങ്ങളെന്നും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു യുവജനങ്ങളുടെ കൂട്ടം രൂപപെടുത്തണമെന്നും പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

വാളകം സെന്റർ മിനിസ്റ്റർ  പാസ്റ്റർ കെ.വി. പൗലോസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവൽ മുഖ്യ സന്ദേശം നൽകി. 

ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി മെമ്പർ പാസ്റ്റർ സണ്ണി കുര്യൻ പുതിയ ഭരണസമിതിയെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ലിജോ സാമുവൽ ഭരണ സമിതിയെ പരിചയപ്പെടുത്തി. സെന്റർ പാസ്റ്റർമാരായ പാസ്റ്റർ റ്റി.റ്റി തോമസ്, പാസ്റ്റർ . എം.എ തോമസ്, പാസ്റ്റർ സണ്ണി മാത്യു, പാസ്റ്റർ ജോയ് എം ജേക്കബ്,എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി മാമ്മൻ, സംസ്ഥാന  ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലയാദ്, പബ്ലിസിറ്റി കൺവീനർ  ബിബിൻ കല്ലുങ്കൽ, സ്റ്റേറ്റ് കോർഡിനേറ്റർ ജോസി പ്ലാത്താനത്തു, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ജോബി ഏബ്രഹാം, എറണാകുളം മേഖലയിലെ സെന്റർ പിവൈപിഎ ഭാരവാഹികൾ, സോദരി സമാജം പ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു. സംഗീത ശുശ്രൂഷയ്ക്ക് എബ്ബേസ് ജോയ് & ടീം നേതൃത്വം നൽകി.

മേഖല ഭാരവാഹികളായ പാസ്റ്റർ ഡിനോ. എം ഡേവിഡും, ഡാനി ജെ സ്റ്റാൻലി,  ബിനീഷ് ബിജു, സുവി. ഫിജോ ഫ്രാൻസിസിസ്, സുവി. അംജിത്ത് എ കെ, ഡാനി എസ് പോൾ, ജോയൽ പോൾ മാത്യൂ, എബിൻ രാജു, ബിബിൻ ബിജു, എബിൻ എ പീറ്റർ, അരവിന്ദ് എ കെ, റ്റിറ്റോ ജോർജ്, സാൽജോ വി എന്നിവർ നേതൃത്വം നൽകി.

Advertisement

Advertisement

Advertisement

Advertisement