വടകരപതിയിൽ സ്വതന്ത്ര്യ ദിനാഘോഷങ്ങളും ശുചികരണ പ്രവർത്തനങ്ങളും നടന്നു

വടകരപതിയിൽ സ്വതന്ത്ര്യ ദിനാഘോഷങ്ങളും ശുചികരണ പ്രവർത്തനങ്ങളും നടന്നു

പാലക്കാട് : മിസ്പാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മിസ്പാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും (MEMS) നേതൃത്വത്തിൽ സ്വതന്ത്ര്യ ദിനാഘോഷങ്ങളും ശുചികരണ പ്രവർത്തനങ്ങളും നടന്നു. ഡയറക്ടർ റെനി തോമസ് ദേശീയപതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശസ്നേഹവും പൗര ഉത്തരവാദിത്തവും വളർത്തുന്നതിനു വാടകരപതി ഗ്രാമ പഞ്ചായത്തു പരിസരങ്ങളിലും, റോഡിന്റെ ഇരുഭാഗങ്ങളിലുമായി കോ ഓർഡിനേറ്റർ ബ്ലസൻ ഏബ്രഹാം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

 ഇരുപത്തിയാറു വർഷങ്ങളിലധികമായി കോഴിപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്‌പാ ചാരിറ്റബിൾ ട്രസ്റ്റ്, ചെയർമാനായ ഡോക്‌ടർ റോയ് ചെറിയാന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും വിവിധ നിലകളിലുള്ള ജനസേവാ പദ്ധതികളും നടത്തിവരുന്നു.