ഇൻ്റർനാഷണൽ സീയോൻ അസംബ്ലി: സ്വാതന്ത്ര്യദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

ഇൻ്റർനാഷണൽ സീയോൻ അസംബ്ലി: സ്വാതന്ത്ര്യദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

തിരുവനന്തപുരം: ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും.

രാവിലെ 8 ന് കാട്ടാക്കട ചൂണ്ടു പലകയിൽ നിന്നും ആരംഭിക്കുന്ന സന്ദേശയാത്ര പട്ടക്കുളം, കള്ളിക്കാട്, പൂഴനാട്, മണ്ഡപത്തിൻകടവ്, ചെവിടംകോട് , ഒറ്റശേഖരമംഗലം, ചെമ്പൂര് എന്നീ സ്ഥലങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങൾ അറിയിച്ച് വൈകുന്നേരം 5 ന് മണ്ണാംകോണം ജംഗ്ഷനിൽ സമാപിക്കും.  

നൂറുക്കണക്കിന് യുവജനങ്ങൾ അണിനിരക്കും.    

വിവരങ്ങൾക്ക്: സിസ്റ്റർ സുജിതാറോസ് : 7593961733. മെർവിൻ എസ്. ജോയ്: 8086528598