പിവൈപിഎ കറുകച്ചാൽ സെന്റർ പ്രവർത്തന ഉദ്ഘാടനവും സംഗീത വിരുന്നും
കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്റർ പിവൈപിഎ യുടെ പ്രവർത്തന ഉദ്ഘാടനവും സംഗീതവിരുന്നും ഓഗസ്റ്റ് 30 ഞായർ വൈകിട്ട് 5 ന് കണിച്ചുകുളം ഐപിസി ഹെബ്രോൻ ഹാളിൽ നടക്കും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ സാം പി. ജോസഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. പിവൈപിഎ പ്രസിഡന്റ് റൂസ്സൽ ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ അജി ഐസക്ക് (അടൂർ) മുഖ്യപ്രഭാഷണം നടത്തും.
സെന്റർ പിവൈപിഎ സെക്രട്ടറി ഷൈജു കെ ഷാജി, ട്രഷറർ ഷിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം വഹിക്കും.




