ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജനൽ കൺവെൻഷൻ ഡിസം. 15 ന്

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജനൽ കൺവെൻഷൻ ഡിസം. 15 ന്

മനാമ: ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജയൻ്റെ പ്രഥമ ദേശീയ കൺവെൻഷൻ ഡിസംബർ 15 ന് വൈകുന്നേരം 7 ന് സെഗയായിലുള്ള ബിഎംസി ഹാളിൽ നടക്കും.

നാഷണൽ ഓവർസിയർ റവ. ജോർജ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് റവ. ഡോ. സുശീൽ മാത്യു മുഖ്യപ്രഭാഷണം നടത്തും.

ചർച്ച് ഓഫ് ഗോഡ് ബഹ്‌റൈൻ റീജനൽ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് ബന്ധപ്പെടുക:

പാസ്റ്റർ ബോസ് ബി. വർഗീസ്: +973 33099427, പാസ്റ്റർ ലിജോ മാത്യു: +973 36549520