നിലയ്ക്കാത്ത പ്രാർത്ഥനയിൽ വിമൺ കോൺഫറൻസ് ഡിസം. 1 മുതൽ
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ ഇരുപത്താറ് മാസം പിന്നിടുന്നു.
നിലയ്ക്കാത്ത പ്രാർത്ഥനയിൽ മാസാദ്യ സെമിനാറായി 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ പ്രത്യേക യോഗം നടക്കും. ഡിസംബർ 1 മുതൽ 3 വരെ 'ഹീലിംഗ് ഹാർട്ട്സ് 3' എന്ന പേരിൽ വിമൺ കോൺഫറൻസ് നടക്കും.ഹിന്ദി- മലയാളം ഭാഷകളിൽ ബൈലിംഗ്വൽ കോൺഫറൻസായി ക്രമീകരിച്ചിരിക്കുന്നതിനാൽ ഹിന്ദി ഭാഷക്കാർക്കും കോൺഫറൻസിൽ പങ്കെടുക്കാം.
സിസ്റ്റർമാരായ സോഫിയ ബ്ലസൻ (ഗുജറാത്ത്), മഹിമ മോറിസ് (പഞ്ചാബ്), അനു ജോൺ ( ഈസ്റ്റ് ഡൽഹി) എന്നിവർ അനുഭവങ്ങളും സന്ദേശവും പങ്കുവയ്ക്കും.
സഹോദരിമാരായ സൂസമ്മ മാത്യു (യു.എസ്.എ), ഏഞ്ചൽ എൽസ വർഗീസ് (യു.കെ), സൗമി ബനഡിക്ട് (ഗുജറാത്ത്) എന്നിവർ ഓരോ ദിവസങ്ങളിലും നേതൃത്വം നല്കും. ഷമ ഫിന്നി (പഞ്ചാബ്), ലീന തോമസ് (ജമ്മു), ജെൻസി ഷിബു (രാജ്കോട്ട് ) എന്നിവർ പരിഭാഷ നിർവഹിക്കും.
സിസ്റ്റർ പ്രയ്സി അനീഷ് (ഭിലായി), സിസ്റ്റർ ക്രിസ്റ്റീന തോമസ് (കാശ്മീർ),സിസ്റ്റർ ആൻ ഐസക് (ബാംഗ്ലൂർ) എന്നിവർ ഗാനശുശ്രൂഷ നയിക്കും.
സിസ്റ്റർമാരായ അനാർക്കലി (ലുധിയാന) ഇന്ദിര (ലുധിയാന) രേണു (ലുധിയാന) എന്നിവർ ഓരോ ദിവസങ്ങളിലും സാക്ഷ്യം പ്രസ്താവിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

