ആൽപ്പാറയിൽ സംയുക്ത വിബിഎസിനു സമാപനം
തൃശൂർ: ആൽപ്പാറ ഐപിസി ഹെബ്രോൺ ഹാളിൽ നടന്ന സംയുക്ത വിബിഎസ് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 500ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. എക്സൽ വിബിഎസ് സിലബസിലാണ് നടന്നത്.
പ്രസിഡണ്ട് പാസ്റ്റർ ബ്ലസൻ പി.ബി ഉദ്ഘാടനം ചെയ്തു. ഇ യു ജോർജ്, പാസ്റ്റർ ജോബി ജോസഫ്, ടി.സി പോൾ, റോയ് ജോൺ തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി.

