മണിപ്പൂരിലെ നരനായാട്ട് അവസാനിപ്പിക്കണം: അഡ്വ. എം. സ്വരാജ്; പിവൈപിഎ സമാധാനസന്ദേശ നൈറ്റ് മാർച്ച്
തിരുവല്ല: മണിപ്പൂരിലെ നരനായാട്ട് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ എംഎൽഎ എം.സ്വരാജ് ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പിവൈപിഎ സംസ്ഥാന സമിതി നടത്തിയ സമാധാനസന്ദേശ നൈറ്റ് മാർച്ചിനോടുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനേകം ജീവനുകൾ പൊലിയുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന മണിപ്പൂർ സർക്കാരിനെതിരെയും നടപടി വേണമെന്ന് സ്വരാജ് പറഞ്ഞു.
പിവൈപിഎ സംസ്ഥാന പ്രസിഡന്റ് ഷിബിൻ ജി.സാമുവൽ അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് ആമുഖപ്രഭാഷണം നടത്തി.
പാസ്റ്റർ ഷിബു നെടുവേലിൽ, പിവൈപിഎ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റ് ഇവാ.മോൻസി പി.മാമ്മൻ, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമുവൽ, സന്ദീപ് വിളമ്പുകണ്ടം, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ, മുൻ പ്രസിഡന്റ് സുധി കല്ലുങ്കൽ, സഭ കൗൺസിൽ അംഗങ്ങളായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ അജു അലക്സ്, റോയ് ആന്റണി, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, പാസ്റ്റർ ഫിലിപ്സൺ മാത്യു, പാസ്റ്റർ ടിപ്സൺ മാത്യു, മേഖല ട്രഷറർ ഇവാ. ആശിഷ് മാത്യു സാമൂവേൽ എന്നിവർ പ്രസംഗിച്ചു.
നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ നൈറ്റ് മാർച്ച് നഗരം ചുറ്റി കെഎസ്ആർടിസി കോർണറിൽ സമാപിച്ചു. തുടർന്നായിരുന്നു പൊതു സമ്മേളനം.