ബ്ലെസ്സ് വണ്ണപ്പുറം സംയുക്ത കൺവൻഷൻ ഡിസം.27 മുതൽ 

ബ്ലെസ്സ് വണ്ണപ്പുറം സംയുക്ത കൺവൻഷൻ ഡിസം.27 മുതൽ 

 ഏറണാകുളം - ഇടുക്കി ജില്ലയുടെ അതിർത്തി കേന്ദ്രമായ തൊടുപുഴ വണ്ണപ്പുറത്തും സമീപപ്രദേശങ്ങളിലുമുള്ള പെന്തെക്കോസ്തു സഭകളുടെ ആഭിമുഖ്യത്തിൽ 'ബ്ലെസ്സ് വണ്ണപുറം' എന്ന പേരിൽ ഐക്യ കൺവൻഷൻ നടക്കും. ഡിസം.27, 28, 29 തിയതികളിൽ വണ്ണപ്പുറം സിറ്റി ഹോട്ടൽ മൈതാനത്ത് നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ലാസർ വി മാത്യൂ, പാസ്റ്റർ അരവിന്ദ് മോഹൻ (തിരുവന്തപുരം) എന്നിവർ പ്രസംഗിക്കും. സ്റ്റാൻലി എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള ലിവിംഗ് മ്യൂസിക്ക് ഗാനശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ ബേബി ഐസക്ക് (പ്രസിഡൻ്റ്),പാസ്റ്റർ ഷൈൻ ചെറിയാൻ (സെക്രട്ടറി), പാസ്റ്റർ ഉണ്ണി വി.കെ, പാസ്റ്റർ  കൃഷ്ണൻകുട്ടി (പ്രയർ കൺവിനേഴ്സ് ) ബ്രദർ ബേബി ഐസക്ക്, സന്തോഷ് ജോസഫ് (മ്യൂസിക് & അക്കോമഡേഷൻ കൺവിനേഴ്സ് ) പാസ്റ്റർ  ജോയി എം.പി, പാസ്റ്റർ  കാർത്തികേയൻ (സ്വാഗത സംഘം) അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ , പാസ്റ്റർ അജി മാത്യൂ (പബ്ലിസിറ്റി& മീഡിയ) പാസ്റ്റർ സാജൻ തോമസ്, പാസ്റ്റർ ഷിജോ സേവ്യർ (ലൈറ്റ് & സൗണ്ട്) പാസ്റ്റർ ഷാജി ജോസഫ്, പാസ്റ്റർ ജോർജ്ജ് ജോസഫ് (വോളൻ്റിയേഴ്സ് ) എന്നീവർ കൺവിനേഴ്സ് ആയി പ്രവർത്തിച്ചു വരുന്നു.