പുള്ളോലിക്കൽ ഡോ.ഡോൺ വി ആൻഡ്രൂസിന് രണ്ടാം റാങ്ക്.

പുള്ളോലിക്കൽ  ഡോ.ഡോൺ വി ആൻഡ്രൂസിന് രണ്ടാം റാങ്ക്.

തിരുവല്ല:  പുള്ളോലിക്കൽ  ഡോ. ഡോൺ വി ആൻഡ്രൂസ് കേരള യൂണിവേഴ്സിറ്റി ആരോഗ്യ സർവകലാശാലയിൽ നിന്ന് എം.ഡി. ക്ക് (റേഡിയേഷൻ ഓങ്കോളജി) രണ്ടാം റാങ്ക് കരസ്ഥമാക്കി. എം.ബി.ബി.എസ്സ് ന് ശേഷം തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് റേഡിയേഷൻ ഓങ്കോളജിയിൽ ഉന്നത പഠനം നടത്തിയത്. 

തിരുവല്ലയിൽ ബെഥേൽ ബാറ്ററി ഹൗസ് എന്ന സ്ഥാപന ഉടമയും ഐസിപിഎഫ് ഗവേണിംഗ്  കൗൺസിൽ മെമ്പറും, കേരള സ്റ്റേറ്റ് ട്രഷറാറും, ഐപിസി മുൻ കേരള സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന ആൻഡ്രൂസ് ചെറിയാൻ്റെയും (ബേബിച്ചൻ) സുമോൾ ആൻഡ്രൂസിൻ്റെയും മകനാണ് ഡോൺ. സഹോദരൻ ക്രിസ്റ്റി ആൻഡ്രൂസ് ന്യൂ ടെസ്റ്റ്മെൻ്റിൽ എംറ്റിഎച്ച് ന് ശേഷം ബാഗ്ലൂർ എസ്എബിസി യുടെ ഫാക്കൽറ്റിയിൽ പ്രവർത്തിക്കുന്നു.

തിരുവല്ല ടൗൺ ചർച്ച് ഐപിസി യിൽ കൂടിവരുന്നു. കോട്ടയത്തുള്ള ഐപിസി ബെഥേൽ കൈതമറ്റം മാതൃസഭയാണ്.

Advt.

Advt.