ബഥേൽ പെന്തെക്കൊസ്ത് ചർച്ച് പോർട്ടുസ് മൗത്ത് (UK) കുടുംബ സംഗമം ഇന്ന് ഏപ്രിൽ 26ന്
പോർട്ടുസ് മൗത്ത് : ബഥേൽ പെന്തെക്കൊസ്ത് സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 രാവിലെ 10 മുതൽ കുടുംബസംഗമം നടക്കും.
തകരുന്ന ദാമ്പത്യ ജീവിതങ്ങളെ പണുതുറപ്പിക്കുവാനുള്ള സജീവ ചിന്തകൾ പങ്കുവെക്കുന്നതും നിലനിൽക്കുന്നതും സന്തോഷകരവുമായ കുടുംബസംവിധാനത്തെ എങ്ങനെ നടത്താമെന്ന് പഠന വിഷയമാകുന്ന സെമിനാറിൽ പാസ്റ്റർ കെ. എസ്. സാമുവേലും സിസ്റ്റർ ജെസ്സി സാമുവേലും (ബാംഗ്ലൂർ ) ക്ലാസുകൾ നയിക്കുന്നു.

