ജീവനെ സ്നേഹിക്കാത്തവരുടെ സാക്ഷ്യം
യേശു പാദാന്തികം
ജീവനെ സ്നേഹിക്കാത്തവരുടെ സാക്ഷ്യം

മരണത്തിന്‍റെ മുള്‍മുനയിലും അവര്‍ അവനെ ത്യജിച്ച് യേശുവിനെ പുണരുവാന്‍ തയ്യാറായിരുന്നു. ആ സാക്ഷ്യം കൊണ്ട് അവര്‍ സാത്താന്‍റെ ആരോപണത്തിന്‍റെ മുനയൊടിച്ചു!
വായനാഭാഗം വെളിപ്പാട് 12:7-12
"അവര്‍ അവനെ (സാത്താനെ) കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു. മരണപര്യന്തം തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല". (വെളിപ്പാട് 12:11)
|
സുവി. സാജു ജോണിന്റെ 'യേശു പാദാന്തികം' എന്ന പംക്തി എല്ലാ ശനിയാഴ്ചയും ഓൺലൈൻ ഗുഡ്‌ന്യൂസിലൂടെ പ്രസിദ്ധീകരിക്കുന്നു. |
സാത്താന് എങ്ങനെ സ്വര്‍ഗത്തില്‍ കയറി നില്‍ക്കുവാന്‍ കഴിയുന്നുവെന്നത് നമ്മെ കുഴയ്ക്കുന്ന ഒരു പ്രശ്നോത്തരിയാണ്. (ഇയ്യോബിന്‍റെ ചരിത്രത്തിലെന്നതുപോലെ) വിശുദ്ധന്മാരുടെ നേല്‍ കുറ്റാരോപണം നടത്താനും അപവാദിയായി അവന്‍ സ്വര്‍ഗത്തില്‍ കയറിച്ചെന്നു. (ഒരു വ്യക്തിയുടെമേല്‍ ദോഷാരോപണം നടത്താന്‍ ആര്‍ക്കും കോടതി കയറാമല്ലോ).
വിശുദ്ധന്മാര്‍ക്കെതിരെയുള്ള സാത്താന്‍റെ ദോഷാരോപണം എന്തായിരിക്കാം? ഒന്ന്, അവരുടെ കഴിഞ്ഞകാല പാപങ്ങള്‍! അതിനെ ജയിക്കാന്‍ കുഞ്ഞാടിന്‍റെ രക്തമുണ്ട്. രണ്ടാമത്തേത്, ഇയ്യോബിന്‍റഎ കാര്യത്തിലെന്നതുപോലെ 'വിശുദ്ധന്‍ ദൈവത്തെ പിന്‍ പറ്റിയത് കാര്യസാധ്യത്തിനുവേണ്ടിയാണ്' എന്നതാവാം (ഇയ്യോ. 1:9, 10). ഈ അപവാദത്തെ വിശുദ്ധന്‍ ജയിക്കുന്നത് "മരണപ്രയന്തെ ഞങ്ങള്‍ ഞങ്ങളുടെ പ്രാണനെ സ്നേഹിച്ചിട്ടില്ല" എന്ന സാക്ഷ്യം കൊണ്ടാണ്. ജീവനെ സ്നേഹിക്കാത്തവന് വേരെ എന്തു കാര്യം സാധിക്കാന്‍!
രണ്ടാംനൂറ്റാണ്ടിലെ പീഡകാലത്ത് വൃദ്ധനായ ഒരു വിശുദ്ധനോട് വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ മുഴുവന്‍ സമ്പത്തും കണ്ടുകെട്ടുമെന്ന് രാജാവ് പറഞ്ഞു. "അങ്ങേയ്ക്ക് അതിനു കഴികയില്ല. കാരണം, എന്‍റെ സമ്പത്ത് ഞാന്‍ സ്വരൂപിച്ചിരിക്കുന്നത് സ്വര്‍ഗത്തിലാണ്" എന്ന് വൃദ്ധന്‍ പറഞ്ഞു.
"അങ്ങനെയെങ്കില്‍ നിങ്ങളെ ഞാന്‍ നാടു കടത്തും" എന്നായി രാജാവ്! "അങ്ങ് എന്നെ എവിടേക്ക് നാടു കടത്തിയാലും യേശു എന്‍റെ കൂടെ വരും" എന്നു വൃദ്ധനും, "എന്നാല്‍ ഞാന്‍ ഞാന്‍ നിങ്ങലെ കൊന്നു കളയും" രാജാവ് അലറി! "അതിനും അങ്ങയ്ക്കു കഴികയില്ല. കാരണം, കഴിഞ്ഞ നാല്പതുവര്‍ഷമായി ഞാന്‍ മരിച്ചവനാണ്" എന്നു വൃദ്ധന്‍ പറഞ്ഞു. ആ വിശുദ്ധന്‍ തന്‍റെ പ്രാണനെ സ്നേഹിച്ചില്ല.
വെളിപ്പാടു 12-ല്‍, വിശുദ്ധന്‍ ദൈവത്തെ പിന്‍പറ്റിയത് കാര്യസാധ്യത്തിനുവേണ്ടിയാണ് എന്ന സാത്താന്‍റെ ആരോപണത്തിനുള്ള മറുപടി. "ഇല്ല .യേശുവിനോടു മാത്രമാണ് ഞങ്ങളുടെ സ്നേഹം, ഞങ്ങളുടെ ജീവനോടു പോലുമല്ല" എന്ന അവരുടെ സാക്ഷ്യമാണ് മരണത്തിന്‍റെ മുള്‍മുനയിലും ജീവനെ ത്യജിച്ച് യേശുവിനെ പുണരുവാന്‍ അവര്‍ തയ്യാറായിരുന്നു. ആ സാക്ഷ്യം കൊണ്ട് അവര്‍ സാത്താന്‍രെ ആരോപണത്തിന്‍റെ മുനയൊടിച്ചു.
മരണത്തെ ഭയപ്പെടാത്തവന്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. ജീവനെപ്പോലും സ്നേഹിക്കാത്തവനെ പണംകൊണ്ടോ, പദവികള്‍കൊണ്ടോ മെച്ചപ്പെട്ടജോലികൊണ്ടോ സുഖസൗകര്യങ്ങള്‍കൊണ്ടോ പ്രലോഭിപ്പിക്കാനാകുമോ? മരണത്തെ ഭയപ്പെടാത്തവനാണു നിങ്ങള്‍ എങ്കില്‍ സമുദായഭൃഷ്ടിന്‍റെ കാര്യം പറഞ്ഞോ ഉപദ്രവങ്ങളെ കാട്ടിയോ നിങ്ങളെ ഭീഷണിപ്പെടുത്താനാവുമോ?
പൗലൊസ് പറയുന്നു: ഞാന്‍ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല (അപ്പൊ.20:44) മരിക്കാന്‍ ഒരുങ്ങിയിരിക്കുന്നവനെ 'കെട്ടിയിടും' എന്നു പറഞ്ഞു പേടിപ്പിക്കാനാകുമോ? (അപ്പൊ. 21:13).
എന്നാല്‍ വിശുദ്ധര്‍ യേശുവിനോടുള്ള ഭക്തിയേക്കാളുപരി ജീവനെയും ലോകത്തെയും സ്നേഹിച്ചിരുന്നുവെങ്കിലോ! മീഖായേലിനും അവന്‍റെ ദൂതന്മാര്‍ക്കും സാത്താനെ സ്വര്‍ഗത്തിലെ ന്യായാധിപസഭയില്‍ നിന്ന് ഇറക്കിവിടുവാന്‍ കഴിയുമായിരുന്നില്ല.
യേശുവിനുപരിയായി ലോകത്തിലെ ഒന്നിനെയും എന്തിന്, നമ്മുടെ ജീവനെത്തന്നെയും സ്നേഹിക്കാത്തവനു മാത്രമേ സാത്താനു തോല്പിക്കാനാകൂ.
സമര്‍പ്പണ പ്രാര്‍ത്ഥന
കര്‍ത്താവേ, എന്‍റെ ജീവനോടുള്ള എന്‍റെ പ്രണയം ഒരു കെണിയാണെന്ന് ഞാന്‍ അറിയുന്നു. എന്‍റെ പ്രാണനെ ഞാന്‍ വിലയേറിയതായി എണ്ണുന്നില്ല എന്ന സാക്ഷ്യം കൊണ്ട് പിശാചിനെ തോല്പിക്കാന്‍ എന്നെ സഹായിക്കണെ- ആമേന്‍!
തുടര്‍വായനയ്ക്ക്: അപ്പൊസ്തല പ്രവൃത്തികള്‍ 20:22-24
ലൂക്കൊസ് 9:23-27, അപ്പൊ. 15:26.
Advertisement





















































































