പ്രയിസ് ഗോസ്പൽ മിനിസ്ട്രി & വള്ളംകുളം ശാരോൻ ചർച്ചും സംയുക്ത മുറ്റത്ത് കൺവെൻഷൻ ഒക്ടോ. 25 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം
തിരുവല്ല: വള്ളംകുളം ശാരോൻ ഫെലോഷിപ്പ് ചർച്ചും പ്രയ്സ് ഗോസ്പൽ മിനിസ്ട്രിയും ചേർന്ന് നടത്തുന്ന മുറ്റത്ത് കൺവെൻഷൻ അടയ്ക്കകുളത്തിൽ വള്ളംകുളം പുത്തൻകാവുമല എ. കുഞ്ഞുഞ്ഞുകുട്ടിയുടെ ഭവനങ്കണത്തിൽ ഒക്ടോബർ 25,26 ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും പാസ്റ്റർ പ്രിൻസ് കോശി, പാസ്റ്റർ കോശി ഉമ്മൻ എന്നിവർ പ്രസംഗിക്കും
പാസ്റ്റർ അഗസ്റ്റിൻ തിരുവല്ല നേതൃത്വം നൽകുന്ന ടീം ഗാന ശുശ്രൂഷ നിർവഹിക്കും
വിവരങ്ങൾക്ക്: +919447956399




