ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് സമാപിച്ചു

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് അസമിലെ ബൊങ്ങെഗാവിൽ നടന്നു. ബുധൻ വൈകിട്ട് ആരംഭിച്ച കോൺഫ്രൻസ് അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്റെർനാഷണൽ സെക്രട്ടറി റവ. ജോൺ തോമസ് മുഖ്യ സന്ദേശം നൽകി. വിവിധ സെക്ഷനുകളിൽ പാസ്റ്റർമാരായ ഡാനിയേൽ വില്യംസ്, ജൂബി ജോൺ, ടി.വൈ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. കോൺഫ്രൻസിൽ അസം ,മേഘാലയ, തൃപുര, ബംഗാൾ, മിസ്റ്റോറാം , ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലുള്ള പാസ്റ്റർമാരാണ് പങ്കെടുത്തത്.
Advertisement