ശാരോൻഫെലോഷിപ്പ് ചർച്ച്: സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22ന് മണ്ണൂത്തിയിൽ

ശാരോൻഫെലോഷിപ്പ് ചർച്ച്: സംയുക്ത റീജിയൺ സമ്മേളനം ജൂലൈ 22ന് മണ്ണൂത്തിയിൽ

തിരുവല്ല: ശാരോൻഫെലോഷിപ്പ് ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 വരെ മലബാർ, പാലക്കാട്, തൃശ്ശൂർ റീജിയനുകളിലെ സംയുക്ത പാസ്റ്റേഴ്സ് സെമിനാർ നടക്കും. തൃശൂർ - മണ്ണുത്തി ഫാം ജംഗ്ഷനിലുളള ശാരോൻ ഫെലോഷിപ്പ് ചർച്ചിലാണ് സമ്മേളനം. പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്  ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മസിഹ് മണ്ഡലി അസോസിയേഷൻ സഭകളുടെ അധ്യക്ഷൻ പാസ്റ്റർ സജി മാത്യു എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും. കൂടാതെ ശാരോൻ ഫെലോഷിപ്പ് ചർച്ച്  കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. മുൻകൂട്ടി  അറിയിക്കുന്നവർക്ക് കുടുംബമായി സംബന്ധിക്കാനുള്ള സൗകര്യമുണ്ടാകും.

കൗൺസിൽ ഭാരവാഹികളായ പാസ്റ്റർമാരായ പി.വി. ചെറിയാൻ, കെ.വി. ഷാജു , റീജിയൺ ഭാരവാഹികളായ പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ് - തൃശൂർ, ഒ. പി. ബാബു -പാലക്കാട്,  കെ. ജെ. ജോബ് -മലബാർ തുടങ്ങിയവർ നേതൃത്വം നൽകും.വിവരങ്ങൾക്ക്: +91 94471 83632

Advertisement