കുന്നംകുളത്ത് 'ഗുഡ്ന്യൂസ് സൗഹൃദസമിതി'ക്ക് തുടക്കമായി

കുന്നംകുളത്ത് 'ഗുഡ്ന്യൂസ് സൗഹൃദസമിതി'ക്ക് തുടക്കമായി

കുന്നംകുളം: ആത്മീയ - സാമൂഹിക- ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സജീവമാക്കാന്‍ പെന്തെക്കോസ്തു സഭകളുടെയും ഗുഡ്ന്യൂസിന്‍റെയും നേതൃത്വത്തില്‍ കുന്നംകുളത്ത് 'ഗുഡ്ന്യൂസ് സൗഹൃദ സമിതി'ക്ക് തുടക്കമായി. ക്രൈസ്തവ സമൂഹത്തില്‍ വേര്‍പെട്ട ദൈവസഭകളുടെ പ്രവര്‍ത്തനത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് ചരിത്രമാണ് കുന്നംകുളത്തിനുള്ളത്.

വി. നാഗല്‍ ബറിയല്‍ ചാപ്പലില്‍ നടന്ന യോഗത്തില്‍ڔഗുഡ്ന്യൂസ് യുഎഇ ചാപ്റ്റര്‍ڔ പ്രസിഡന്‍റ് പി.സി. ഗ്ലെന്നി അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ എം.ജി. ഇമ്മാനുവേല്‍ (സെന്‍റര്‍ പാസ്റ്റര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ), സി. ഐ. കൊച്ചുണ്ണിڔ (സൂപ്രണ്ട് ഐപിസി സെന്‍റര്‍ സണ്ടേസ്കൂള്‍), പി.സി. ലിബിനി (ശാരോന്‍ ചര്‍ച്ച്), അനില്‍ തിമത്തി (നാഷണല്‍ കൗണ്‍സില്‍ അംഗം, ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ), കുര്യാക്കോസ് ചക്രമാക്കില്‍ڔ (ബഥേല്‍ ചര്‍ച്ച്), പി.ജെ. ജോണി (ഐആര്‍എ), ജെമി വര്‍ഗീസ് (ഐപിസി കുറുക്കന്‍പാറ), എ.വി. ജോണ്‍സന്‍, ഷാജന്‍ സഖറിയ, ഡോ. സാജന്‍ സി. ജേക്കബ്, സുവിശേഷകരായ റോയ്സന്‍ ഐ. ചീരന്‍, ഡെന്നി പുലിക്കോട്ടില്‍, ഷാജന്‍ മുട്ടത്ത് എന്നിവര്‍ സംസാരിച്ചു. ഗുഡ്ന്യൂസ് വീക്കിലി നാളിതു വരെയും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ എല്ലാവരും പങ്കുവെച്ചു. വായനക്കാരുടേയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെ മെയ് 26ന്ڔ വൈകിട്ട് 3ന് പ്രവര്‍ത്തനോദ്ഘാടനവും തിരഞ്ഞടുത്ത 100 വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം, ഗുഡ്ന്യൂസ് നല്‍കുന്ന ഭവനനിര്‍മാണ ഫണ്ട്, ചികിത്സാസഹായം എന്നിവയും വിതരണം ചെയ്യും. മോട്ടിവേഷന്‍ ക്ലാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്താന്‍ തീരുമാനിച്ചു. വിവിധ സഭാ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പൊലീസ് അധികാരികള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.ڔ

ഭാരവാഹികളായി പാസ്റ്റര്‍ എം.ജി. ഇമ്മാനുവേല്‍ (പ്രസിഡന്‍റ്),ڔപാസ്റ്റര്‍ പി.സി ലിബിനി, പാസ്റ്റര്‍ സി.ഐ. കൊച്ചുണ്ണി (വൈസ് പ്രസിഡന്‍റുമാര്‍), പാസ്റ്റര്‍ ഷാജന്‍ സഖറിയ (സെക്രട്ടറി), പാസ്റ്റര്‍ കുര്യാക്കോസ് ചക്രമാക്കില്‍ (ജോ.സെക്രട്ടറി), റോയസണ്‍ ഐ. ചീരന്‍ (ട്രഷറര്‍), പാസ്റ്റര്‍ അനില്‍ തിമൊത്തി (ചാരിറ്റി കണ്‍വീനര്‍), ഡോ. സാജന്‍ സി. ജേക്കബ് (കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ പി.ജെ. ജോണി (പ്രോഗ്രാം കണ്‍വീനര്‍), സുവി. ഡെന്നി പുലിക്കോട്ടില്‍, പാസ്റ്റര്‍ ജെമ്മി വര്‍ഗീസ്, പാസ്റ്റര്‍ എ.വി. ജോണ്‍സന്‍, സുവി. ഷാജന്‍ മുട്ടത്ത് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സഭാനേതാക്കള്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കും.

Advertisement