ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് തേനിയിൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ് നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് ആഗസ്റ്റ് 25 മുതൽ 27 വരെ തേനി ജീസസ് ഗാർഡനിൽ നടക്കും. നാഷണൽ പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ പാസ്റ്റർമാരായ അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ ഏബ്രഹാം ജോസഫ് , അന്തർദേശീയ ജനറൽ സെക്രട്ടറി ജോൺ തോമസ്സ്, വി.ജെ തോമസ്സ്, പി.വി. ചെറിയാൻ, കെ.വി. ഷാജു, സാം തോമസ്സ്, തോമസ് ചാക്കോ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കും. 'നടുന്നവനും നനയ്ക്കുന്നവനും വളരുമാറാക്കുന്ന ദൈവവും'എന്നതാണ് ഈ വർഷത്തെ തീം.
പാസ്റ്റർമാരായ ജോർജ്ജ് മാത്യു, ടി.വൈ. ജെയിംസ്, ബിനു ഏബ്രഹാം, ജോബി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
വാർത്ത: കെ.ജെ.ജോബ് വയനാട്
Advertisement




























































