മാരായമുട്ടം ശാരോൻ സഭയ്ക്ക് 50 വയസ് 

തിരുവനന്തപുരം: നെയ്യാറ്റിൻകര, മാരായമുട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ 51-ാമത് വാർഷിക സ്തോത്രാരാധന ആഗസ്റ്റ് 5 ന് നടന്നു. സഭാശുശ്രൂഷകൻ പാസ്റ്റർ യോഹന്നാൻ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. 

പാസ്റ്റർമാരായ റോബിൻസൺ, ഇ. ബി. സാം, കെ.സി. തോമസ്, വിജു മാരായമുട്ടം എന്നിവർ പ്രസംഗിച്ചു. സഭാപ്രതിപുരുഷൻ ബ്രദർ ശ്രീധരൻ സ്വാഗതവും സെക്രട്ടറി ബ്രദർ അശോക് കൃതജ്ഞതയും അറിയിച്ചു. സഹോദരിമാരായ സോഫി തോമസ്, വിനിത റോബിൻസൺ സഹോദരന്മാരായ ഗബ്രിയേൽ, ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന പാസ്റ്റർ യോഹന്നാൻ ഐസക് നയിച്ചു. സൺഡേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

2002 മുതലാണ് ആഗസ്റ്റ് 5-ാം തീയതി സഭയായുള്ള ദൈവിക പരിപാലനത്തിനും സ്തോത്രാർപ്പണത്തിനും വേണ്ടി പ്രത്യേകം വേർതിരിച്ച് സഭ ഒരുമിച്ച് കൂടി വരുന്നത്.

വാർത്ത: ബൈജു എസ്. പനയ്ക്കോട്