ആ മൂന്നു കാര്യങ്ങൾ | ശുഭവചനം
ശുഭവചനം
ആ മൂന്നു കാര്യങ്ങൾ
സന്തുഷ്ട ജീവിതത്തിനുവേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ചു കഴിഞ്ഞ നൂറ്റാണ്ടു കണ്ട ശ്രേഷ്ടനായ വേദപുസ്തക വ്യാഖ്യാതാവും പ്രഭാഷകനും ചിന്തകനുമായിരുന്ന വില്യം ബാർക്ലേ പറയുന്നത് ഇപ്രകാരമാണ്:
പ്രതീക്ഷിക്കുവാൻ എന്തെങ്കിലും
മഹാനായിരുന്ന അലക്‌സാണ്ടർ ചക്രവർത്തി ഒരുദിവസം തന്നോടൊപ്പമുള്ളവർക്കു ഔദാര്യമായി സമ്മാനങ്ങളും സ്ഥാനമാനങ്ങളും നൽകുകയായിരുന്നു. ഒരുവന് ധനം, മറ്റൊരുവന് ഒരു നാട്ടുരാജ്യം, വേറൊരുവന് രാജ്യത്തെ പരമോന്നത പദവി എന്നിങ്ങനെ. ചക്രവർത്തി ആകെ ആഹ്ളാദഭരിതനായിരുന്നു. ഒരുസ്നേഹിതൻ തമാശരൂപേണ അദ്ദേഹത്തോട് പറഞ്ഞു, "ഇവയെല്ലാം ഇങ്ങനെ കൊടുത്തുതീർത്താൽ അങ്ങേക്കായി ഒന്നും ബാക്കി ഉണ്ടായിരിക്കയില്ലല്ലോ!" ചിരിച്ചുകൊണ്ട് ചക്രവർത്തി പറഞ്ഞു: "എനിക്ക് ഏറ്റം വിലപ്പെട്ടത് ഞാൻ എനിക്കായി സൂക്ഷിച്ചിട്ടുണ്ട്; അത് എന്റെ ഭാവി പ്രതീക്ഷകളാണ്" നാം പ്രതീക്ഷയിലല്ല, ഓർമ്മയിൽ ജീവിക്കാൻ തുടങ്ങുമ്പോഴാണ് നമ്മുടെ ജീവിതാവസാനത്തിൻ്റെ ആരംഭം തുടങ്ങുന്നത് : നമ്മുടെ ഓർമ്മകളുടെ തടവറയിൽനിന്നു രക്ഷപ്പെടുമ്പോൾ മാത്രമേ നമുക്ക് ഇനിയും ജീവിക്കാനുള്ള ഉത്തേജനം ഉണ്ടാകൂ .
ചെയ്യുവാൻ എന്തങ്കിലും
ജെയിംസ് അഗേറ്റ് എന്ന വൃദ്ധ തന്റെ മാരകമായ രോഗത്തെക്കുറിച്ച് പറയുന്നു. മരണം ആസന്നമായി എന്നറിഞ്ഞപ്പോൾ അവൾ ഇങ്ങനെ എഴുതി:
എന്നോട് ഇപ്പോൾ കരുണ കാണിക്കരുത്.
എന്നോട് ഒരിക്കലും സഹതപിക്കരുത്.
ഇനി ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല; ഒന്നും ഒരുകാലത്തും .
തൊഴിലില്ലായ്മ സമ്മാനിച്ച ശൂന്യദിവസങ്ങളിലേക്കോ, അല്ലെങ്കിൽ മണിക്കൂറുകൾ ശൂന്യമായും സാവധാനത്തിലും നീങ്ങുന്നുവെന്നു തോന്നിപ്പിക്കുന്ന നിർബന്ധിത നിഷ്‌ക്രിയത്വത്തിലേക്കോ തിരിഞ്ഞുനോക്കുന്ന ആർക്കും അറിയാം, ജോലി എന്നത് ഒരു ശാപമല്ല, അനുഗ്രഹമാണെന്ന്. .
സ്നേഹിക്കാൻ ഒരാൾ
ബ്രൗണിംഗ് എഴുതുന്നു: "അവൻ അവളെ നോക്കി: അവൾ അവനെ നോക്കി: പെട്ടെന്ന് ജീവൻ ഉണർന്നു." ഇതുപോലെ നമ്മുടെ ഭാഷയിലും എത്രയെത്ര കവിതകളും കഥകളുമുണ്ട്.പ്രണയം ജീവിതത്തിലേക്ക് കടക്കുമ്പോൾ, ഒരു പുതിയ ആവേശം ഉണരുന്നു ; ഒരു പുതിയ വിനയം; സ്വപ്നം കണ്ടിട്ടില്ലാത്ത അനന്ത സാധ്യതകളെക്കുറിച്ചുള്ള ഒരു നവ അവബോധം. സ്നേഹം ജനിക്കുമ്പോൾ, ജീവിതവും ലോകവും നവീകരിക്കപ്പെടുന്നു. സ്നേഹിക്കാനുള്ള ഒരാളുടെ അനുഗ്രഹം എത്ര മഹത്തരമാണ്.
Advertisement
Advertisement