യുവജനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി നെയ്യാർഡാം; പി.വൈ.പി.എ 77-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ

യുവജനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി നെയ്യാർഡാം; പി.വൈ.പി.എ 77-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 77-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ തിരുവനന്തപുരം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ക്യാമ്പ് സെന്ററിൽ  നടക്കും. 25നു വൈകിട്ട് 5.30നു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർ ജോ തോമസ്, പാസ്റ്റർ സിബി തോമസ്, ഡോ. സാം സ്കറിയ, ഡോ. സജികുമാർ കെ.പി, ബെന്സിക് മിറാൻഡ, ഡോ. നിസ്സി അച്ച ജേക്കബ്, ഡോ. ഷാജി ഡാനിയേൽ, ഇവാ. സാംകുട്ടി ചാക്കോ നിലമ്പുർ, പാസ്റ്റർ വർഗീസ് ബേബി കായംകുളം, ഡോ. അലക്സ് ജോൺ, ഇവാ. കാലേബ് ജി. വർഗീസ്, ഫെലിക്സ് ജോൺസൻ എന്നിവർ ക്ലാസുകൾ നയിക്കും. 

റിവൈവ് നെയ്യാർഡാം എന്ന പേരിൽ നടക്കുന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, സാം ജോർജ്, വിൽ‌സൺ ജോസഫ്, ബി. മോനച്ചൻ, രജി മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്,  ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ്. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത് എന്നിവർ പങ്കെടുക്കും. 

പ്രശസ്ത വർഷിപ് ലീഡർ തങ്ക സെൽവം, ഇമ്മാനുവേൽ കെ.ബി, സുജിത് എം. സുനിൽ, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, പാസ്റ്റർ ടൈറ്റസ് തോമസ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. വ്യത്യസ്തയാർന്ന വിവിധ സെക്ഷനുകൾ ഉൾപെടുന്ന ചതുർദിന ക്യാമ്പിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക സെക്ഷനുകൾക്ക് പുറമെ കിഡ്‍സ് സെക്ഷനുകളും ഉണ്ടായിരിക്കും.

പ്രസിഡണ്ട് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും. 

സംസ്ഥാന ക്യാമ്പിന്റെ  നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർ കെ.സി. തോമസ് (ചെയർമാൻ ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ജനറൽ കൺവീനർ ), പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഡേവിഡ് സാം ആറാമട (ജോയിന്റ് കൺവീനേഴ്‌സ്), പ്രിജോ എബ്രഹാം , ജോസി പ്ലാത്താനത് (കോർഡിനേറ്റേഴ്‌സ്), പാസ്റ്റർ ജെയിംസ് യോഹന്നാൻ , പാസ്റ്റർ കലേഷ് സോമൻ  (ജോയിന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും കൺവീനർമാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം മേഖലയിലെ എല്ലാ സെന്റർ & ഏരിയ  ശുശ്രൂഷകന്മാർ ക്യാമ്പിന്റെ പേട്രൺസ് ആയി  പ്രവർത്തിക്കും.

Advertisement