ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജം ഭാരവാഹികൾ
കൽപ്പറ്റ: ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. സൂസൻ തോമസ് (പ്രസിഡണ്ട്), അന്നമ്മ ജോർജ് (വൈസ് പ്രസിഡണ്ട്), ഡെയ്സി ബിനു (സെക്രട്ടറി), ജാൻസി റോജേഷ് (ജോ. സെക്രട്ടറി),എലിസബത്ത് ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ലീലാമ്മ സന്തോഷ്, ജയചിത്ര റോബിൻ, കുഞ്ഞുമോൾ ജോസ്, രൂത്ത് ജോർജ്, മേഴ്‌സി മാത്യു എന്നിവർ പ്രവർത്തിക്കും.
പ്രസിഡണ്ട് ഡോ. സൂസൻ തോമസ് കൺവെൻഷൻ - ടെലിവിഷൻ പ്രഭാഷകയും ഐ.പി.സി. ബഹ്‌റൈൻ റീജിയൺ വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റുമാണ്. വേൾഡ് സിസ്റ്റേഴ്സ് പ്രയർ ഫെല്ലോഷിപ്പിനു നേതൃത്വം നൽകുന്ന ഡോ. സൂസൻ "ശുശ്രൂഷയിൽ പെന്തക്കോസ്ത് സ്ത്രീകളുടെ സംഭാവനയും കേരളത്തിലെ സഭാഘടനയുടെ വെല്ലുവിളികളും" എന്ന വിഷയത്തിൽ പഠനം നടത്തി ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min.) കരസ്ഥമാക്കിയിട്ടുണ്ട്.
Advertisement




















































