2500-ാമത് ഗുഡ്‌ന്യൂസ് ഭവനം അടൂരിൽ; തറക്കല്ലിടൽ നാളെ ജൂലൈ 10ന്
ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനപഥത്തിൽ പുതിയ ഒരു നാഴികക്കല്ല്

കോട്ടയം: നാലു പതിറ്റാണ്ടിലേറെയായി സമൂഹത്തിൽ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ചെയ്യുന്ന ഗുഡ്‌ന്യൂസ് ചാരിറ്റബിൾ & എഡ്യൂക്കേഷണൽ സൊസൈറ്റി പ്രവർത്തനപഥത്തിൽ പുതിയ ഒരു നാഴികക്കല്ല് സ്ഥാപിക്കുകയാണ്. സൗ ജന്യ പാർപ്പിടനിർമാണ പദ്ധതിയിൽ 2500-ാമത് ഭവനത്തിന്റെ തറക്കല്ലിടൽ ജൂലൈ 10ന് അടൂരിൽ നടക്കും.
ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യു അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ വിൽസൺ ജോസഫ് തറക്കല്ലിടൽ ശുശ്രൂഷ നിർവഹിക്കും. ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു, പാസ്റ്റർ ബെഞ്ചമിൻ വർഗീസ് തുടങ്ങിയ സീനിയർ ശുശ്രൂഷകന്മാർ, വിവിധ സഭാ - സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
2500-ാമത്തെ ഭവനം സ്പോൺസർ ചെയ്യുന്നത് ഐപിസി മുൻ ജനറൽ വൈസ് പ്രസിഡണ്ട് ഡോ. വിൽസൺ ജോസഫ് നേതൃത്വം നൽകുന്ന ഐ പിസി ഷാർജ വർഷിപ്പ് സെന്ററാണ്. ഐപിസി ഷാർജ വർഷിപ്പ് സെന്റർ കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാ ഗമായി നിരവധി പ്രവർത്തനങ്ങളാ ണ് ആവിഷ്ക്കരിക്കുന്നത്. 'തലചാ യ്ക്കാനൊരിടം' എന്ന പദ്ധതിയുടെ ഭാഗമായാണ് വർഷിപ്പ് സെന്റർ ഗു ഡ്ന്യൂസിലൂടെ ഭവനം നൽകുന്നത്.
ഭവനരഹിതരായ ആയിരങ്ങളുടെ സ്വപ്നമാണ് നാളിതുവരെ ഗുഡ്‌ന്യൂസ് സൗജന്യ ഭവനപദ്ധതിയിലൂടെ സാ ക്ഷാത്കരിക്കപ്പെട്ടത്. അടൂർ ആനന്ദ പള്ളി ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെന്റ് സ്ഥലത്താണ് നിലവിൽ ഭവനനിർമ്മാണം പുരോഗമിക്കുന്ന ത്. അർഹരായ 21 കുടുംബങ്ങൾക്ക് സൗജന്യമായി പണിതു നൽകുന്ന പദ്ധതിയിൽ മൂന്നു വീടുകളുടെ നിർ മാണം അവസാന ഘട്ടത്തിലാണ്. നാലാമത്തെ വീടിന്റെ നിർമാണമാണ് ജൂലൈ 10ന് ആരംഭിക്കുന്നത്.
നിലവിൽ മാസംതോറും വിധവാ സഹായങ്ങൾ, വൈദ്യസഹായ ങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസ ഹായങ്ങൾ, വാർധക്യപെൻഷനുകൾഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൊസൈറ്റി ചെയ് തുവരുന്നു. സ്വദേശത്തും വിദേശത്തു മുളള അനേകം വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സഭകളുടെയും സഹായത്തോടെയാണ് ഇത്തരം പ്രവർ ത്തനങ്ങൾ നടക്കുന്നത്.
പെന്തെക്കോസ്ത് സമൂഹം ജീവ അകലം കാരുണ്യപ്രവർത്തങ്ങളോട് പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ്‌ന്യൂസ് ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് ആരംഭപ്രവർത്തകർ നൽകിയ അടിത്തറയും, കാത്തുസൂക്ഷിച്ച വിശ്വസതയുമാണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്. സന്മനസുള്ളവരുടെ പിന്തുണയോടെ തുടർന്നും നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ കഴിയു മെന്ന പ്രതീക്ഷയിലാണ് ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി.



