സുവാർത്ത കേരള യാത്ര ജൂൺ 16 മുതൽ
കൊച്ചി:കേരളത്തിലെ തീരദേശങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് നടത്തുന്ന ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര ജൂൺ 16 മുതൽ ആരംഭിക്കുന്നു. കാസർഗോഡ് നിന്ന് ആരംഭിക്കുന്ന രണ്ടാമത് സുവാർത്ത കേരള യാത്രയ്ക്ക് എ.ജി എറണാകുളം വെസ്റ്റ് സെക്ഷൻ പ്രെസ് ബിറ്ററും ഗുഡ്ന്യൂസ് എറണാകുളം ചാപ്റ്റർ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ പാസ്റ്റർ ബിജു പി.എസ് മുഖ്യ നേതൃത്വം നൽകും.
നേരത്തെ 2021 ൽ കേരളത്തിലെ 14 ജില്ലകളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് നാലു മാസം കൊണ്ട് തിരുവനന്തപുരം വരെ പാസ്റ്റർ ബിജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ സുവിശേഷ യാത്രയുടെ ഫലമായി അനേകർ കർത്താവിനെ അറിയുവാനിടയായി.
കൂടുതൽ വിവരങ്ങൾക്ക് : Pr. Biju P.S - 7736252478, Pr. Finny - 9447138587
Advertisement
















































