ഏലിയാമ്മ ജോർജ് (97) നിര്യാതയായി

ഡാളസ്: ആര്യപ്പള്ളിൽ പരേതനായ എം.ജെ. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (97) മേൽപ്പാടത്ത് മീനത്തേരിൽ കുടുംബാംഗമാണ്. കഴിഞ്ഞ ചില വർഷങ്ങളായി മക്കളോടോത്ത് ഡാളസിൽ താമസിച്ചു വരികയായിരുന്നു. 6 മക്കളും 12 കൊച്ചുമക്കളും ഉണ്ട് .
ഭൗതീക ശരീരം ഏപ്രിൽ 18 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് ഹാർവെസ്റ്റ് ചർച് ഓഫ് ഗോഡ് (5700 mark lane, Rowlett, TX 75089) ചർച്ചിൽ പൊതു ദർശനത്തിനു വെക്കുകയും , തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച്ച രാവിലെ 9.30-ന് സഭാ മന്ദിരത്തിൽ സംസ്കാര ശുശ്രുഷകൾ നടത്തിയശേഷം Secred Heart Cemitry, 3900 Rowlett Rd, Rowlett സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ : ജോർജ് ആര്യപ്പള്ളിൽ (രാജു ), പരേതനായ ജേക്കബ് ജോർജ് , ജോർജ് ജോർജ് (അനിയൻ കുഞ് ), വിത്സൺ ജോർജ് , ജോളി മാത്യു (എല്ലാവരും യുഎസ് എ ), ലാലു ജോർജ് (ഇന്ത്യ ). മരുമക്കൾ : അക്കാമ്മ, ഗ്രെസ് , സാലി, റീന, സാജൻ (എല്ലാവരും യുഎസ്എ ),ജോളി (ഇന്ത്യ).
വാർത്ത : രാജൻ ആര്യപ്പള്ളിൽ