ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്ററിന് പുതിയ ഭാരവാഹികൾ
മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മല്ലപ്പള്ളി സെന്റർ ശുശ്രൂഷകനായി പാസ്റ്റർ സാംകുട്ടി മാത്യു ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും മുതിർന്ന ക്രിസ്തീയ മാധ്യമപ്രവർത്തകനും കൂടിയായ പാസ്റ്റർ സാംകുട്ടി മാത്യു റാന്നി സ്വദേശിയാണ്. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് ജോൺസൺ വർഗീസ് സെക്രട്ടറിയായും ജോൺ മാത്യു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: പാസ്റ്റർ ജോൺസൺ കുരുവിള (ഗോസ്പൽ ടീം സെക്രട്ടറി), പാസ്റ്റർ ബെന്നി ജോസഫ് (മീഡിയ കൺവീനർ), പാസ്റ്റർ ബാബു എ.എസ് (യൂത്ത് സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (സൺഡേ സ്കൂൾ സെക്രട്ടറി), പാസ്റ്റർ ഷിബു എം തോമസ് (ചാരിറ്റി കൺവീനർ), പാസ്റ്റർ ഷാലോം ജെ (പ്രയർ കൺവീനർ), സിസ്റ്റർ ജെയിനി ചെറിയാൻ (എൽ എം സെക്രട്ടറി), സിസ്റ്റർ സിബി ഷാജി (എൽ എം ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

