'ഫെയ്സിംഗ് ദ ജയന്റ്സ് ' ട്രാൻസ്‌ഫോമേഴ്സ് ഏറ്റവും പുതിയ വിബിഎസ് തീം റിലീസ് ചെയ്തു

തിരുവല്ല: ജീവിത വിജയത്തെ തടയുന്ന ഭീമന്മാർ - ഭയം, കോപം, തെറ്റായ സ്വാധീനം, ആസക്തികൾ മുതലായ എല്ലാറ്റിനെയും ദൈവത്തിന്റെ ശക്തിയാൽ ജയിക്കാൻ പുതു തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 'ഫെയ്സിംഗ് ദ ജയന്റ്സ്' എന്ന പേരിൽ ട്രാൻസ്‌ഫോമേഴ്സ് ഏറ്റവും പുതിയ വിബിഎസ് തീം പുറത്തിറക്കി.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷനിൽ ശാരോൻ സഭകളുടെ അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് അന്തർ ദേശീയ സെക്രട്ടറി പാസ്റ്റർ. ജോൺ തോമസിന് വിബിഎസ് തീം ലോഗോ നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
'ഫെയ്സിംഗ് ദ ജയന്റ്സ്' എന്ന തീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആവേശകരമായ ബൈബിൾ കഥകൾ, ആക്ഷൻ സോംഗ്സ്, ഗെയിമുകൾ, ക്രാഫ്റ്റുകൾ എന്നിവയെല്ലാം ഓരോ കുട്ടിയും ഒരു 'ജയന്റ് സ്ലയർ ' ആയി വളരുവാൻ ഉതകുന്നതാണ്.
കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആത്മീയ മുന്നേറ്റത്തിനായി യത്നിക്കുന്ന ട്രാൻസ്‌ഫോമേഴ്സ് വിബിഎസിനെക്കുറിച്ചുള്ള
വിവരങ്ങൾക്ക്: 90722 22115


