തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വി.ബി.എസ് തീം റിലീസും ലോഗോ പ്രകാശനവും നടന്നു 

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വി.ബി.എസ് തീം റിലീസും ലോഗോ പ്രകാശനവും നടന്നു 

തിരുവല്ല: സഭയുടെ സമഗ്ര വളർച്ചയ്ക്കായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പ്രയ്ത്നിക്കുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുട്ടികൾക്കും കൗമാരക്കാർക്കുമായി തയ്യാറാക്കുന്ന 19-ാം മത് വി.ബി.എസ് സിലബസിന്റെ തീമും ലോഗോയും പ്രകാശനം ചെയ്തു.

ഒക്ടോബർ 22 ന് കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. എബി പിറ്റർ, സെമിനാരി ചെയർമാൻ ജോയി താനുവേലിക്ക് നൽകി ലോഗോ പ്രകാശനം നടത്തി.

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് പാഠ്യപദ്ധതിയുടെ മുഖ്യ ശില്പിയായ ഡോ. പി. ആർ. ഡി. പ്രഭു പുതിയ തീമിനെ  പരിചയപ്പെടുത്തി. റവ. മോൻസി മാമ്മൻ മുഖ്യ സന്ദേശവും തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സെക്രട്ടറി ഏബ്രഹാം ഫിലിപ്പോസ് നന്ദിയും പറഞ്ഞു.

Twist & Tackle എന്നതാണ് ഈ വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റ് പ്രധാന തീം. ഇൻഡ്യയിലെ പ്രധാന ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന തിമഥി വി.ബി.എസ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പതിനായിര കണക്കിന് വിദ്യാർത്ഥികളെ ദൈവ വചനത്തിലൂടെ സന്ധിക്കുന്നതിനും ആത്മീയ പരിപോഷണം നൽക്കുന്നതിനും സഹായിക്കുന്ന ക്രിസ്തു കേന്ദ്രീകൃതമായ ക്രിസ്തീയ വിദ്യഭ്യാസ പാഠ്യപദ്ധതിയാണ്. നവ വിദ്യാഭ്യാസ രീതികളെ അവലംബിച്ചു കൊണ്ട് ക്രമീകൃതമായി തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതികളും, വിഷയാധിഷ്ഠിതമായ ഗാനങ്ങളും, ആക്ഷൻ സോങ്ങുകളും, വർക്ക് ബുക്കുകളും വിവിധ പ്രായക്കാർക്കായി ഒരുപോലെ വേദ വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന സിലബസ് എന്ന നിലയിൽ ഇതിനോടകം വലിയ സ്വീകാര്യതയാണ് തിമഥി സിലബസിന് ലഭിച്ചിട്ടുള്ളത്. കാൽ നൂറ്റാണ്ടിലധികമായി തിമഥി നടത്തിവരുന്ന വി.ബി.എസ് & ടീൻ ചലഞ്ച് പ്രോഗ്രാമുകളിൽ കൗമാരക്കാർക്കായി പ്രത്യേകം തയ്യാർ ചെയ്യുന്ന ആനുകാലിക വിഷയങ്ങൾ കൗമാരക്കാർക്ക് ദിശാബോധം നൽകുന്ന വ്യത്യസ്ത പ്രോഗ്രാമാണ്. 

തിമഥി വി.ബി.എസ് & ടീൻ ചലഞ്ചുകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിംഗ് ചെയ്യുവാനുമായി തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് കോ ഓർഡിനേറ്റർ പാസ്റ്റർ. വിനീഷ് കെ.എമ്മുമായോ പ്രോഗ്രാം കോർഡിനേറ്റർ ഇവാ.അരുൺ ജി.കെ യുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ. 96562 17909