വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ മഹത്വമുണ്ട് : പാസ്റ്റർ ജോൺ തോമസ്
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി
തിരുവല്ല: വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ ദൈവമഹത്വമുണ്ടെന്നു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ സമാപന സന്ദേശം തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നൽകുകയായിരുന്നു അദ്ദേഹം. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ അധ്യക്ഷത വഹിച്ചു.

മിനിസ്റ്റെഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ സങ്കീർത്തനം വായന നടത്തി. പാസ്റ്റർ സാം ജി കോശി, പാസ്റ്റർ സാം തോമസ്, സൂസൻ തോമസ്, എബ്രഹാം വർഗീസ്, ജേക്കബ് വർഗീസ്, പാസ്റ്റർ ജോമോൻ ജെ നല്ലില, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ സനു ജോസഫ്, പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ വർഗീസ് തോമസ്, റോയ് കെ യോഹന്നാൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ബ്രദർ കുഞ്ഞച്ചൻ വർഗീസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർമാരായ റ്റി എം ഫിലിപ്പ്, ജോൺ തോമസ്, പി കെ ജോൺ, എബ്രഹാം കുര്യാക്കോസ്, പി എ ചാക്കോച്ചൻ, ജേക്കബ് ജോർജ് മുണ്ടക്കൽ, ജോസ് ജോർജ്, സി വി ജോൺ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാസ്റ്റേഴ്സും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
Advt.



























Advt.
























