റ്റിപിഎം കോഴിക്കോട് സെന്റർ കൺവൻഷൻ ഫെബ്രു.20 മുതൽ

റ്റിപിഎം കോഴിക്കോട് സെന്റർ കൺവൻഷൻ ഫെബ്രു.20 മുതൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും. 

ഫെബ്രുവരി 20 ന് വൈകിട്ട് മൂന്നിന് സുവിശേഷവിളംബര ജാഥയും ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും നടക്കും.  

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.മിഷൻ പ്രവർത്തകർ വിവിധ പ്രദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.  

 വെള്ളി മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെന്ററിലെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും തമിഴ്നാട്ടിലെ ദൊവാല, കൈയുന്നി കർണാടകയിലെ സിദ്ധാപൂര തുടങ്ങി 30 പ്രാദേശിക സഭയിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.  

സെൻ്റർ പാസ്റ്റർ എം.സി. ബാബുകുട്ടി ,സെൻറർ അസി. പാസ്റ്റർ ജോൺ പീറ്റർ ( ജോജോ ) എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.