പെന്തെക്കൊസ്‌ത് മിഷൻ പുനലൂർ സെൻ്റർ കൺവെൻഷൻ നവം. 13 മുതൽ

പുനലൂർ: ദി പെന്തെക്കൊസ്‌ത് മിഷൻ പുനലൂർ സെൻ്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവംബർ 13 മുതൽ 16 ഞായർ വരെ ചെമ്മന്തൂരിലുളള റ്റി. പി. എം. കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. ദിവസവും വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 മണിക്കു വേദപഠനം, 9.30 ന് ആരാധന - ഉച്ചയ്ക്കു 1 നും , രാത്രി പത്തിനും പരിശുദ്ധാത്മ നൽവരത്തിനായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 3 മണിക്കു യുവജനങ്ങളുടെ യോഗവും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസം ഞായറാഴ്ച്ച രാവിലെ 9 മുതൽ 12.30 വരെ പുനലൂർ സെന്ററിൻ്റെ കീഴിലുള്ള 16 ലോക്കൽ സഭകളും, കൊട്ടാരക്കര സെൻ്ററിൻ്റെ പ്രാദേശിക സഭകളായ തിരുവഴി, ഇളമ്പൽ എന്നീ സഭകളുടെയും സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷന് മുന്നോടിയായി നവം.9 ന് പുനലൂർ ടൗണിലുടെ സുവിശേഷവിളംബര റാലി നടത്തി.
സെൻ്റർ പാസ്റ്റർ ടി.സി.സ്ക്കറിയ, സെൻ്റർ അസി. പാസ്റ്റർ വിൽസൺ ചാണ്ടി എന്നിവരും സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.
Advt.























